Welcome to sreeharipms.blogspot.in and Have A Great Day

Saturday 19 July 2014

YAMAHA FZ-S V2-0


യമഹ ഇപ്പോള്‍ ഇന്ത്യയിലെ വിപണിയില്‍ പിടിച്ച് കയറിക്കൊണ്ടിരിക്കുകയാണ്,ബൈക്ക്‌ പ്രേമികള്‍ക്ക്‌ ആകര്‍ഷണം തോന്നുന്ന രീതിയിലുള്ള ഡിസൈനാണ് യമഹയുടെ പ്രധാന ആകര്‍ഷക ഘടകം.
യമഹയുടെ മറ്റ് സൂപ്പര്‍ ബൈക്കുകളായ Fz,R15,Fazer എന്നിവയെ വച്ച് നോക്കുമ്പോള്‍ Fz V2-0ക്ക് മറ്റനേകം സവിശേഷതകള്‍ കൂടിയുണ്ട്.യമഹയുടെ racing seriesല്‍ ഏറ്റവും പുതുമയുള്ള തരമാകം യമഹ  Fz V2-0.2008 കാലഘട്ടത്തിലാണ് യമഹയുടെ 150CC seriesല്‍ ഉള്ള Fz,R15,Fazer എന്നീ മോഡലുകള്‍ ആരാധകരുടെ ശ്രദ്ധ പിടിച്ച് പറ്റിയാത.മറ്റ് സൂപ്പര്‍ ബൈക്ക്‌കളായ Duke,Pulsar,Apache RTR എന്നിവയോടാണ് യമഹയുടെ ഈ കരുത്തന്‍ മുത്ത് പോരാട്ടം തുടങ്ങുന്നത്,ഇപ്പോള്‍ ജനപ്രീതിയേറെ പിടിച്ചുപറ്റിയ മോഡലായ Fzന്റെ പുതിയ മോഡലുകള്‍ യമഹ രൂപപ്പെടുത്തികൊണ്ടിരിക്കുകയാണ്,അക്കൂട്ടത്തില്‍ പെടുന്നവയാണ് v2-0 Fzഉം Fz-സ ഉം.
                                പുതിയ FZല്‍ Macho,അവിസ്മരണീയമായ ആകൃതി എന്നിവ നിലനിര്‍ത്തിയും പുതുതായി Muscular naket,minimal body panelഎന്നിവയും പുതിയ എഡിഷനില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.പഴയതിനെ അപേക്ഷിച്ച് മികച്ച യാത്രാസുഖം ഇവനില്‍ നിന്ന് നമുക്ക്‌ ലഭിക്കും.പുതുതായി രൂപകല്‍പന ചെയ്ത ഇവനില്‍ പഴയതിലും നീളവും വീതിയും സീറ്റിങ്ങും കംഫര്‍ട്ടും കമ്പനി അവകാസപ്പെടുന്നു.ഇവന് ടാങ്കിന് ആവശ്യത്തിന് വിസ്തീര്‍ണ്ണം ഉള്ളത്കൊണ്ട് സസുഖം ഇരുന്ന്‍ യാത്ര ചെയ്യാം.യമഹയുടെ മറ്റ് ബൈക്കുകളെ അപേക്ഷിച്ച്ഇവന് മികച്ച ബില്‍ഡ്‌ക്വാളിറ്റി,ഫിനിഷിങ്,പെര്‍ഫോമന്‍സ്‌ എന്നിവ അവകാശപ്പെടാം.High power 4 strock yamaha 149Cc engine ഇവനെ മറ്റുള്ളവയില്‍ നിന്ന്‍ വേറിട്ട്‌ നിര്ത്തുന്നു,മാത്രമല്ല Fuel injection വഴി 153CC വരെ ലഭിക്കുകയും ചെയ്യും.
                                         പുതിയ Fcയില്‍ 1 താഴോട്ടും 4 എണ്ണം മുകളിലെക്കുമായിട്ടുള്ള ഗിയര്‍ ബോക്സാണ് യമഹ കൊടുത്തിരിക്കുന്നത്.എന്നാല്‍ ഒരുകാര്യം പറയാതെവയ്യ പഴയതിനേക്കാള്‍ അല്‍പ്പം പവര്‍ കുറവാണിവന് അതായത്‌ 800rpmല്‍ 12.9 bhp യാണ് ഇവന്റെ പവര്‍.പവര്‍ കുറവാണെങ്കിലും വണ്ടിയുടെ മാക്സിമം ടോര്‍ക്ക് കപ്പാസിറ്റി ഒരു പോലെയാണ്.ഇവന്റെ ആക്സിലറേഷന്‍ ഏകദേശം പഴയതിന് സാമ്യമുള്ളത് തന്നെ.അധികം താമസിയാതെ തന്നെ  Fuel injection ബൈക്കുകള്‍ ഇറക്കുമെന്ന്‍ പറഞ്ഞ വാക്ക്‌ യമഹ മറന്നിട്ടില്ല,,
                                യമഹ വാഹനത്തിന്റെ ക്വാളിറ്റിയില്‍ കോംപ്രമൈസ് ചെയ്യാത്തതുകൊണ്ട് തന്നെ MRFന്റെ സൈഡ് ഗ്രിപ്പ് ടെക്നോളജിയോട്‌ കൂടിയ ടയരാന് ഉപയോകിചിരിക്കുന്നത്.അതുകൊണ്ട് തന്നെ വണ്ടി തെന്നി വീഴില്ല.മുന്‍പില്‍ ഡിസ്ക് ബ്രൈക്ക് ആണെങ്കിലും പിന്നില്‍ ഡ്രം ബ്രേക്ക്‌ മാത്രമാനുള്ളത്വണ്ടിയുടെ ഹെഡ്‌ലൈറ്റും ബാക്ക് ലൈറ്റിനും ആകര്‍ഷകമായ മാറ്റം വരുത്തിയിട്ടുണ്ട് കേട്ടോ ...............................................


Price=Rs78,250 for FZ-S and 76,250 for FZ both ex-showroom Delhi

 comparison



No comments:

Post a Comment

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച