Welcome to sreeharipms.blogspot.in and Have A Great Day

Wednesday 20 November 2013

ZEBRA


സീബ്ര
സീബ്രകൾ പൊതുവെ മൂന്ന് വിഭാഗക്കാരാണു.പ്ലെയിൻസീബ്രകൾ
,മൗണ്ടൻസീബ്രകൾ,ഗ്രീവീസ് സീബ്രകൾ. പ്ലെയിൻസീബ്രകളെ തെക്കുകിഴക്കൻ ആഫ്രിക്കയിലെ പുൽമേടുകളിലാണു കാണുന്നത്. മൗണ്ടൻസീബ്രകൾ തെക്കുപടിഞ്ഞാറൻ ആഫ്രിക്കയിലാണുകാണുന്നത്. ഗ്രീവീസ് സീബ്രകൾ ഏത്യോപ്യയിലും കെനിയയിലും കാണുന്നത്.കൂട്ടത്തിൽ തടിമിടുക്ക് കൂടുതൽ ഇവർക്കാണു. സീബ്രകളുടെ വാലിനു കുതിരവാലിനേക്കൾ നീളമുണ്ട്.





സാധാരണ സീബ്രകൾക്ക് 300 മുതൽ 450 കിലോവരെ ഭാരമുണ്ടാകും.കേൾവിയിൽ കേമന്മാരാണു സീബ്രകൾ.നടപ്പാണു സീബ്രകൾക്ക് കൂടുതൽ ഇഷ്ടമെങ്കിലും ഓട്ടത്തിലും ഇവർ മോശക്കാരല്ല.അങ്ങോട്ടും ഇങ്ങോട്ടും മാറിയോടി ശത്രുക്കളെ പറ്റിക്കുന്നതിൽ വിരുതന്മാരണിവർ.ശത്രുക്കളിൽ നിന്നും രക്ഷനേടാൻ സീബ്രകൾ കൂട്ടമായാണു കൂടുതലും സഞ്ചരിക്കുന്നത്.
പുൽമേടുകൾ ധാരാളമുള്ള സ്തലങ്ങളിലാണു ഇവർ കൂട്ടമായി താമസിക്കുന്നത്. സീബ്രകളും ഇപ്പോൾ വംശനാശം നേരിടുന്നു
For more details comment your email adress……………………………………………………

Sunday 10 November 2013

B T VARIETY

ബി ടി വിളകൾ
വഴുതന
സ്റ്റെം ആൻട് ഫ്രൂട്ട് ബോരർ എന്ന കീടം ബാധിച്ചിരുന്നു ഇതിന് പ്രധിവിധിയായാണ് മഹാരാഷ്ട്ര ഹൈബ്രിഡ് സീഡ്സ് കോർപ്പരേഷൻ എന്ന മഹീകൊ ബി ടി വഴുതന പുറത്തിറക്കിയത്.ഈ കീടത്തേ ചെറുക്കുന്ന ജീൻ ജനിതക മാറ്റത്തിലൂടെ മഹീകൊ പുറത്തിറക്കിയത്.മൊൺസെന്റോ എന്ന ആഗോള ജനിതക വിത്തിന്റെ ഇന്ത്യൻ പതിപ്പാണ് ബി ടി വഴുതന.

കോട്ടൺ
വിദേശ നിർമിതമായ പരുത്തിയിൽ ജനിതമാറ്റം വരുത്തിയാണ്.ബി ടി കോട്ടൺ പുറത്തിറക്കിയത്.ഉയർന്ന രോഗപ്രധിരോധശേഷിയും ഉല്പാദന ശേഷിയും ഇവയ്ക്ക് ഉണ്ട്.മഹീകൊ,മോൺസെന്റോ എന്നീ കമ്പനികൾക്കാണ് ഇന്ത്യയിൽ ഇവ വിൽക്കാനുള്ള അധികാരം.ആദ്യമായി സർക്കാർ അംഗീകാരം ലഭിച്ചത് ബി ടി കോട്ടണാണ്.എന്നാൽ 2006ൽ ബി ടി കോട്ടൺ മൂലം 4000ഓളം ആടുകൾ ചാവുകയും കർഷകരിൽ പലരും ആത്മഹത്യ ചെയ്തു.ഇതോടെ ബി ടി കോട്ടണിന് കുപ്രസിദ്ധി വരാൻ തുടങ്ങി.

സുവർണ അരി
വൈറ്റമിൻ എ ആയി മാറുന്ന ബീറ്റാകരോട്ടിൻ ധാരാളമായി അടങ്ങിയിരിക്കുന്ന ഈ വിള സ്വിറ്റ്സർലന്റിലാണ് ഉണ്ടായത്.

Tuesday 5 November 2013

HUMAN HORMONS

ശരീരത്തിലെ രാസസന്ദേശവാഹകരാണ് ഹോർമോണുകൾ എന്ന് നിങ്ങൾക്കറിയാമല്ലോ?മനുഷ്യരിലും ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നുണ്ട്.അന്തഃസ്രാവീഗ്രന്ഥികൾ മുഘേനയാണ് മനുഷ്യരിൽ ഹോർമോണുകൾ ഉല്പാദിപ്പിക്കപ്പെടുന്നത്.ഇവ ഹോർമോണുകളെ നേരിട്ട് രക്തത്തിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്.ശരീരത്തിലെ ഏറ്റവും വലിയ ഗ്രന്ഥി കരളാണ്.പക്ഷേ വലിയ അന്തഃസ്രാവീഗ്രന്ഥി തൈറോയിഡ് ഗ്രന്ഥിയാണ്.
തൈറോക്സിൻ
തൈറോയിഡ് ഗ്രന്ഥി ഉല്പാദിപ്പിക്കുന്ന പ്രധാന ഹോർമോൺ.തൈറോക്സിന്റെ നിർമാണത്തിന് അയഡിൻ അത്യാവശ്യമാണ്.തൈറോക്സിന്റെ കുറവ് മൂലം കുട്ടികളിൽ ക്രെറ്റിനിസം എന്ന രോഗമുണ്ടാകുന്നു.മുതിർന്നവരിൽ ഇത് മിക്സിഡിമ എന്ന പേരിലാണ് അറിയപ്പെടുന്നത്.
ഇൻസുലിൻ,ഗ്ലൂക്കഗോൺ
പാങ്ക്രിയാസിലെ ഐലെറ്റ്സ് ഓഫ് ലാങ്ങർ ഹാൻസിൽനിന്നും ഉല്പാദിപ്പിക്കപ്പെടുന്നു.മൂത്രത്തിന്റെ അളവ് നിയന്ത്രിക്കുന്നു.ഇവയുടെ കുറവ് മൂലം ഡയബറ്റിസ് ഇൻസിപിഡസ് എന്ന രോഗമുണ്ടാകുന്നു.
പാരാതോർമോൺ
പാരാതൈറോയിഡ് ഗ്രന്ഥിയിൽ നിന്ന് ഉല്പാദിപ്പിക്കുന്നു.രക്തത്തിലെ കാൽസ്യത്തിന്റെ അളവ് നിയന്ത്രിക്കുന്നു.
അൽഡോസ്റ്റീറോൺ,കോർട്ടിസോൾ,ഈസ്ട്രജൻ,അഡ്രിനാലിൻ
അഡ്രിനൽ ഗ്രന്ഥിയിൽ നിന്ന് ഉല്പാദിപ്പിക്കുന്നു.
ഓക്സിറ്റോസിൻ
ഗർഭപാത്രത്തിന്റെ സങ്കോചത്തിന് സഹായിക്കുന്നു.പ്രസവം നേരത്തേയാക്കാൻ ഇത് കുത്തിവയ്ക്കാറുണ്ട്
സൊമാറ്റോട്രോപിൻ
വളർച്ചയെ സഹായിക്കുന്നു. പിറ്റ്യൂറ്ററി ഗ്രന്ഥി ഉല്പാദിപ്പിക്കുന്നു.
വാമനത്വം=സൊമാറ്റോട്രോപിന്റെ കുറവ് മൂലം ഉണ്ടാകുന്ന രോഗം
ഭീമാകാരത്വം=വളർച്ചയുടെ ആദ്യഘട്ടത്തിൽ തന്നെ സൊമറ്റോട്രോപിന്റെ ഉല്പാദനം കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗം *അക്രോമെഗലി=പ്രായമായവരിൽ സൊമാറ്റോട്രോപിന്റെ ഉല്പാദനം കൂടുന്നത് മൂലം ഉണ്ടാകുന്ന രോഗം
*യുവത്വഹോർമോൺ=തൈമസ്
*അടിന്തിര ഹോർമോൺ=അഡ്രിനാലിൻ
*മാസ്റ്റർ ഗ്രന്ഥി=പിറ്റ്യൂറ്ററി ഗ്രന്ഥി

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച