Welcome to sreeharipms.blogspot.in and Have A Great Day

Wednesday 30 October 2013

PLANT HORMONS

സസ്യഹോർമോണുകൾ:
ശരീരത്തിലെ രാസസന്ദേശവാഹകരാണ് ഹോർമോണുകൾ എന്ന് നിങ്ങൾക്കറിയാമല്ലോ?മിക്ക സസ്യങ്ങളിലും ഹോർമോണുകൾ ഉല്പാദിപ്പിക്കുന്നുണ്ട്.
ഓക്സിനുകൾ
സസ്യങ്ങളിലെ ഏറ്റവും പ്രധാന ഹോർമോണുകളാണ് ഇവ.സസ്യങ്ങളിൽ വേരുകൾ രൂപം കൊള്ളുന്നതിനും കാണ്ടങ്ങൾ രൂപം കൊള്ളുന്നതിനും സഹായിക്കുന്നു.കുരുവില്ലാത്ത മുന്തിരി വികസിപ്പിച്ചെടുക്കാൻ ഇവ ഉപയോഗിക്കുന്നു.
ഗിബ്ബർലിൻ
സസ്യങ്ങളിൽ ഇല വിരിയാൻ,വിത്തിൽ നിന്ന് ചെടിമുളക്കാൻ എന്നിവയ്ക്ക് സഹായിക്കുന്നു,മുന്തിരി വേഗത്തിൽ പാകമാകാൻ(ക്രിത്രിമ ഗിബ്ബർലിൻ) ഉപയോഗിക്കുന്നു.
സൈറ്റോകൈനിൻ
ചെടികളിലെ വളർച്ച വേഗത്തിലാക്കാൻ സഹായിക്കുന്നു.
എഥിലിൻ
വാതകരൂപത്തിലുള്ള ഒരേയൊരു സസ്യഹോർമോൺ എന്നറിയപ്പെടുന്ന ഇവ കായകൾ പാകമകാനും ഇലകൾ പഴുക്കാനും റബ്ബർ മരങ്ങളുടെ പാലുല്പാദനം കൂട്ടാനും സഹായിക്കുന്നു.
അബ്സെസിക് ആസിഡ്
ഇവ ഇലകളിലാണ് നിർമിക്കപ്പെടുന്നത് പഴുത്ത കായകളും ഇലകളും കൊഴിയുന്നതിന് കാരണമാകുന്നു.


No comments:

Post a Comment

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച