Welcome to sreeharipms.blogspot.in and Have A Great Day

Wednesday 9 October 2013

NOON SLEEP


ഉച്ചയുറക്കം
ഉച്ചക്ക് വയറുനിറയെ ആഹാരം കഴിഞ്ഞ് ചെറിയൊരു മയക്കം.നല്ല പഞ്ഞിയുള്ള മെത്തയിൽ ഇളം കാറ്റുമേറ്റ്……………………………….നല്ല രസം അല്ലേ….പക്ഷേ പലവിദേശ രാജ്യങ്ങളലും ഉച്ചയുറക്കം അലസതയുടേയും മടിയുടേയും ലക്ഷണമായി കരുതുന്നു.ഉച്ചയ്ക്കുറങ്ങിയാൽ പിത്തം എന്നതിനും മറ്റും വിശ്വാസങ്ങളുമുണ്ട്.യൂറോപ്പിലും അമേരിക്കയിലും മറ്റും ഉച്ചയ്ക്ക് ഉറങ്ങാതിരിക്കുന്നത് സമയക്കുറവിന്റെ ലക്ഷണമായി കണക്കാക്കിപ്പോരുന്നു.
നമ്മുടെ പ്രധാനമന്ത്രി നരസിംഹറാവു,അമേരിക്കൻ പ്രസിഡന്റ് ക്ലിന്റൺ,തുടങ്ങി പലപ്രമുഖരും ഉച്ചയുറക്കത്തിൽ പ്രിയരാണു.ഇഗ്ലണ്ടിലെ പ്രധാനമന്ത്രിയായിരുന്ന വിസ്റ്റൺ ചർച്ചിൽ രണ്ടാം ലോക മഹായുദ്ദം നടക്കുന്ന സമയത്ത് പോലും എല്ലാ ദിവസവും ഉച്ചക്ക് ഒരു മണിക്കൂർ ഉറങ്ങിയിരുന്നത്രേ.
ഉച്ചക്ക് ഊണിനുശേഷം കുറച്ച്നേരം ഉറങ്ങുന്നത് ആരോഗ്യത്തിനു ഏറേ പ്രയോജനക്രമാണു.ഉച്ചയ്ക്ക് ചുരുങ്ങിയത് അര മണിക്കൂറെങ്കിലും ഉറങ്ങണം.ഒരു മണിക്കൂർ വരെയുറങ്ങുന്നത് കൂടുതൽ നന്ന്.ഇതുമൂലം ക്ഷീണം അകന്ന് ഉന്മേഷം ലഭിക്കുകയും ടെൻഷൻ കുറയുകയും മാനസിക സന്തുലിതാവസ്ത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.

No comments:

Post a Comment

COMMENT ON FB

Share

Share

പോസ്റ്കള്‍ ഒന്നിച്ച